നിര്‍ബന്ധിത പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ബുധനാഴ്ച ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആമസോണ്‍ ഇന്ത്യക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സമന്‍സ്.
പിരിച്ചുവിടല്‍ നടപടിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി കമ്മീഷനു മുന്നില്‍ ഹാജരാകാനാണ് നിര്‍്‌ദേശം. ആമസോണ്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്നു കാട്ടി തൊഴിലാളി സംഘടന നല്‍കിയ പരാതിയിന്മേലാണ് നടപടി.
നിയമപ്രകാരം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു തൊഴില്‍ദാതാവിന് തൊഴിലാളിയെ പിരിച്ചുവിടാനുള്ള അധികാരമില്ല. ആമസോണ്‍ ആവിഷ്‌കരിച്ച അധാര്‍മ്മിക വോളണ്ടറി സെപ്പറേഷന്‍ പോളിസി സര്‍ക്കാര്‍ റദ്ദാക്കുമെന്നും അധികൃതരുടെ നടപടി ജീവനക്കാര്‍ക്ക് ആശ്വാസമായെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.