വളരെ വിചിത്രമായൊരു പ്രശ്‌നം നേരിടുകയാണ് രാജ്യത്തെ എന്‍ഫോഴ്‌സെന്റ് വിഭാഗം. പ്രശ്‌നം മറ്റൊന്നുമല്ല, ഇഡിയുടെ സമന്‍സുകള്‍ വ്യാജമായി ചമച്ച് ആളുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് ചില വിരുതന്മാര്‍. ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണാന്‍ സമന്‍സില്‍ ക്യൂആര്‍ കോഡ് അടിക്കാനൊരുങ്ങുകയാണ് ഇഡി. കള്ളംപ്പണം വെളുപ്പിക്കല്‍ കേസുകളിലടക്കം പുറപ്പെടുവിക്കുന്ന സമന്‍സുകളില്‍ ഇനി ഈ ക്യൂആര്‍ കോഡ് ഉണ്ടാകും. സമന്‍സ് ലഭിക്കുന്നവര്‍ ഇത് സ്‌കാന്‍ ചെയ്താല്‍ ഇഡിയുടെ പോര്‍ട്ടലിലേക്ക് നയിക്കപ്പെടും ഇവിടെ പാസ് കോഡ് അടിച്ചാല്‍ വിശദ വിവരങ്ങള്‍ ലഭിക്കും. ഇഡിയില്‍ നിന്നാണെന്ന് കാട്ടി പത്ത് വ്യാജന്മാര്‍ നിപ്പോണ്‍ പെയ്ന്റ്‌സില്‍ നിന്ന് 20 കോടി രൂപയോളം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് ഈ സുപ്രധാന നീക്കം