ഐഫോണ്‍ നിര്‍മാണത്തിന് വിപണിയിലെ പ്രധാന എതിരാളിയായ സാംസങ്ങിന്റെ സഹായം തേടുകയാണ് ആപ്പിള്‍. ചൈനീസ് വിപണിയിലേക്കായി നിര്‍മിക്കുന്ന ഐഫോണുകള്‍ക്കുള്ള റാം സപ്ലൈ ചെയ്താണ് സാംസങ് ആപ്പിളിനെ സഹായിക്കുന്നത്. സാംസങ്ങിന്റെ
NAND ചിപ്പായിരിക്കും ഐഫോണുകളില്‍ ഉപയോഗിക്കുക. ഐഫോണ്‍ 15ലാകും ഇവ ഉപയോഗിക്കുക.
മുന്‍പും അവശ്യഘട്ടങ്ങളില്‍ ഐഫോണ്‍ നിര്‍മാണത്തില്‍ സഹായവുമായി സാംസങ് എത്തിയിട്ടുണ്ട്. അമേരിക്കയില്‍ കയറ്റുമതി നിയമങ്ങള്‍ കര്‍ശനമായതിനെ തുടര്‍ന്നാണ് സാംസങ്ങില്‍ നിന്ന് റാം വാങ്ങാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.