ആമസോണ്‍, ട്വിറ്റര്‍, മെറ്റ, ഗൂഗിള്‍ തുടങ്ങിയ ടെക്ക് കമ്പനികളില്‍ നിന്ന് പതിനായിരക്കണക്കിന് പേര്‍ക്കാണ് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഈ പിരിച്ചു വിടല്‍ വാര്‍ത്തരകള്‍ക്കിടയിലും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായ നടപടിയുമായി എത്തിയിരിക്കുകയാണ് ടാറ്റാ ഗ്രൂപ്പ്.
ടാറ്റ ഗ്രൂപ്പ് സബ്സിഡിയറിയായ ജാഗ്വര്‍ ലാന്‍ഡ് റോവറാണ് പിരിച്ചു വിട്ടവരില്‍ 800 പേരെ ആദ്യ ഘട്ടത്തില്‍ കമ്ബനിയിലേക്ക് നിയമിക്കുന്നത്. ജാഗ്വറിന്റെ സെല്‍ഫ് ഡ്രൈവിംഗ്, ഇലക്ട്രിഫിക്കേഷന്, മെഷിന് ലേര്‍ണിംഗ്, ഡാറ്റ സയന്‍സ് വിഭാഗങ്ങളിലാണ് ഇവരെ നിയമിക്കുക. 2025 ഓടെ ഇലക്ട്രിക്ക് രംഗത്തേക്ക് ചുവട് വെയ്ക്കുന്ന കമ്ബനിക്ക് വലിയ ടെക് കമ്ബനികളില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പ്രാവീണ്യം ഉപകാരപ്പെടുമെന്നാണ് കണക്കു കൂട്ടുന്നത്.