അമേരിക്കയില്‍ ടാക്‌സ് ഫയലിങ് വെബ്‌സൈറ്റുകള്‍ ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ സുപ്രധാന സാമ്പത്തിക വിവരങ്ങള്‍ ഫേസ്ബുക്കിന് ചോര്‍ത്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, ടാക്‌സ് ആക്ട്, ടാക്‌സ് സ്ലെയര്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് ആരോപണം.
ഫേസ്ബുക്കില്‍ അംഗങ്ങളല്ലാത്തവരുടെ വിവരങ്ങള്‍ പോലും കൈമാറുന്നതായാണ് വിവരം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഫേസ്ബുക്ക് പരസ്യ അല്‍ഗോരിതം വിപുലീകരിക്കാനാണ് ഉപയോഗിക്കുന്നതെന്നും ഇതുവഴി പരസ്യ വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതായുമാണ് വിവരം.
ഫേസ്ബുക്കിന്റെയും ടാക്‌സ് ഫയലിങ് വെബ്‌സൈറ്റുകളുടെയും പ്രവര്‍ത്തി തീര്‍ത്തും സ്വകാര്യതാ ലംഘനമാണെന്ന തരത്തില്‍ ആരോപണങ്ങള്‍ ശക്തമാകുകയാണ്.