ഇന്ത്യയിലെ ജീവനക്കാരെ നിര്‍ബന്ധിത രാജിക്ക് പ്രേരിപ്പിച്ചിട്ടില്ലെന്ന് തൊഴില്‍മന്ത്രാലയത്തോട് വ്യക്തമാക്കി ആമസോണ്‍. വോളന്ററി സെപ്പറേഷന്‍ പോളിസിക്ക് കീഴിലുള്ള രാജികള്‍ ജീവനക്കാരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് കമ്പനിയുടെ ഭാഷ്യം.
ആമസോണ്‍, ജീവനക്കാരെ രാജിവെക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടി കഴിഞ്ഞ ദിവസം യൂണിയന്‍ അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ലേബര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ ആമസോണിന് നിര്‍ദേശം നല്‍കി.
ലേബര്‍ കമ്മീഷന്‍ ഹിയറിങ്ങിലാണ് രാജിക്ക് നിര്‍ബന്ധിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയത്.