ഇടുക്കി ജില്ലയില്‍ ലിഫ്റ്റുകളുടെ/എസ്‌കലേറ്ററുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുകയായ 3310/ രൂപ ഒടുക്കി – ലിഫ്റ്റ് ഒന്നിന് ലൈസന്‍സ് പുതുക്കാം. ഇതിനായുള്ള സമയ പരിധി 2023 ജനുവരി 9 വരെ മാത്രം. എല്ലാ ഉപഭോക്താക്കളും ഈ പദ്ധതി പ്രകാരം ലിഫ്റ്റ് പുതുക്കുന്നതിനുള്ള അപേക്ഷ ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ സമര്‍പ്പിക്കണം. അപേക്ഷ ഇ-മെയില്‍ മുഖാന്തിരമോ തപാല്‍ വഴിയോ അയയ്ക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം- ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം, പാലക്കാട്ടുകുന്നേല്‍ ബില്‍ഡിംഗ്, മൂലമറ്റം പി ഒ, ഇടുക്കി- 685 589
മെയില്‍: eiidk.dei@kerala.gov.in