അടുത്ത മാസം മുതല്‍ ഹീറോ മോട്ടോകോര്‍പിന്റെ വാഹനങ്ങള്‍ക്ക് വില കൂടുമെന്ന് കമ്പനി അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വില കൂട്ടാനൊരുങ്ങുകയാണ് കമ്പനി. 1500 രൂപയോളമാണ് വില വര്‍ധിപ്പിക്കുക.
പണപ്പെരുപ്പം മൂലം അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതാണ് വില വര്‍ധനയ്ക്ക് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.