അജയ്ദേവ്ഗണ്, തബു, അക്ഷയ് ഖന്ന എന്നിവര്‍ തകര്‍ത്തഭിനയിച്ച ദൃശ്യം -2ന് ബോളിവുഡില്‍ വന്‍ സ്വീകാര്യത. ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ ഇതിനകം 100 കോടി പിന്നിട്ടു കഴിഞ്ഞു. ഈ വര്‍ഷം ഒരു ചിത്രം ആദ്യ വാരം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ബോളിവുഡ് ബോക്സോഫീസ് കളക്ഷനാണിത്.
ആദ്യ ദിനം മാത്രം 15.38 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഞായറാഴ്ച മാത്രം 27.17 കോടി രൂപ കളക്ട് ചെയ്യാന്‍ ചിത്രത്തിനായി. ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പതക്കാണ്.