കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷനും ആർഎസ്ഇടിഐയും ചേർന്ന് ഇടുക്കിയിൽ സംരംഭകത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ ഷൈലജ സുരേന്ദ്രൻ സമാപനയോഗം ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്തംഗം പ്രഭ തങ്കച്ചൻ, വിൻസെന്റ് മാണി, ആർ.എസ്.ഇ.ടി.ഐ.
ഡയറക്ടർ എം.നിജാസ്, ബിജിമോൾ കണ്ണൻ, വനിതാ വികസന കോർപ്പറേഷൻ പ്രോജക്ട് ഓഫീസർ എം.ഹരികൃഷ്ണൻ, ജില്ലാ കോ-ഓർഡിനേറ്റർ അനുഷ ഡി.കെ., പ്രോജക്ട് ഓഫീസർ ജെയിൻ ജെയിംസ് എന്നിവർ സംസാരിച്ചു.