ലോകത്ത് ഏറ്റവുമധികം ഗെയിമര്‍മാരുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ. നാല്‍പത് കോടിയോളം ഗെയിമര്‍മാരാണ് ഇന്ത്യയിലുള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യ പത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ ഗെയിമാര്‍മാരുടെ എണ്ണത്തിന്റെ 50.2 ശതമാനവും ഇന്ത്യയിലാണ്. നികോ പാര്‍ട്‌ണേഴ്‌സ് എന്ന കമ്പനിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
ഗെയിമിങ് രംഗത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയും ഇന്ത്യ തന്നെയാണ്.