ഡിസംബര്‍ ഒന്ന് മുതല്‍ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ലോകത്തെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ
ഹീറോ മോട്ടോകോര്‍പിന് ഓഹരി വിപണിയില്‍ നേട്ടം. 2.10 ശതമാനമാണ് ഓഹരി വിപണിയില്‍ ഹീറോ നേട്ടമുണ്ടാക്കിയത്. ഇതോടെ ഓഹരിയൊന്നിന് 2764 രൂപ എന്ന നിലയിലേക്ക് ഹീറോയുടെ മൂല്യം ഉയര്‍ന്നു.
1500 രൂപയോളമാണ് വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.