തൃഷ മുതല്‍ വിദ്യാ ബാലനു വരെ പ്രിയപ്പെട്ട മലയാളി സ്റ്റാര്‍ട്ടപ്പ്

Related Stories

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ അത് പരമാവധി വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. അവരുടെ തന്നെ കാരിക്കേച്ചറോ ചിത്രമോ പോലുള്ള പേഴ്‌സണലൈസ്ഡ് സമ്മാനങ്ങള്‍ നല്‍കാനാണ് ഇന്നുള്ളവര്‍ കൂടുതല്‍ ശ്രമിക്കുന്നത്. ഇതിലൊരു മികച്ച ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ് പല്ലവി മുരളീധരന്‍, റിത്വിക് മേക്കയില്‍ എന്നിവര്‍ ചേര്‍ന്നാരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് ഗുല്‍ബോണ്ട. കുഞ്ഞന്‍ രൂപങ്ങള്‍ അഥവാ മിനിയേച്ചറുകളാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. പ്രിയപ്പെട്ടവരുടെയോ, പെറ്റ്‌സിന്റെയോ ഒക്കെ മിനിയേച്ചര്‍ രൂപങ്ങള്‍ ഇവര്‍ ചെയ്തു കൊടുക്കുന്നുണ്ട്. കോഴിക്കോടാണ് ഗുല്‍ബോണ്ടയുടെ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. 2019ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പിന് ഇന്ന് തൃഷ കൃഷ്ണന്‍, നസ്രിയ നസീം, വിദ്യാ ബാലന്‍ തുടങ്ങി നിരവധി സെലിബ്രിറ്റി കസ്റ്റമേഴ്‌സുണ്ട്.
മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സ്വീകരണ മുറകളിലും ഗുല്‍ബോണ്ടയുടെ കുഞ്ഞന്‍ സമ്മാനങ്ങള്‍ ഇടംപിടിച്ചു കഴിഞ്ഞു.
സോഫറ്റ്‌വെയര്‍ എഞ്ചിനീയറിങ് ജോലിയുപേക്ഷിച്ച് റിത്വികും ആര്‍ക്കിടെക്ചര്‍ ജോലിയുപേക്ഷിച്ച് പല്ലവിയും സംരംഭക സ്വപ്‌നത്തിന് പിറകെ പോകുകയായിരുന്നു. ഇരുവരും ബാല്യകാലം മുതലേ കൂട്ടുകാരാണ്. മൈസൂരിലെ ഒരു കരകൗശല നിര്‍മാണ ഗ്രാമത്തിലേക്കുള്ള യാത്രയാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. അവിടെ നിന്നാണ് കുട്ടി പാവകളുടെ നിര്‍മാണത്തെ കുറിച്ച് ചിന്തിക്കുന്നത്. പിന്നെ ഒരു തടിപ്പണിക്കാരന്റെ സഹായത്തോടെ പാവ നിര്‍മിക്കാന്‍ തുടങ്ങി. പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ച്, പെയിന്റ് ചെയ്താണ് ഇവര്‍ ഈ പാവകള്‍ വിപണിയിലെത്തിക്കുന്നത്. പത്തോളം പേര്‍ ഇന്നിവരെ സഹായിക്കാനുണ്ട്. 35000 കുട്ടി സമ്മാനങ്ങള്‍ നിര്‍മിക്കാന്‍ ഇവര്‍ക്കിതുവരെ സാധിച്ചു. ഓര്‍ഡര്‍ ലഭിച്ച് അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളില്‍ ആവശ്യക്കാരിലേക്ക് ഉത്പന്നം എത്തിക്കാന്‍ ഇന്ന് ഇവര്‍ക്കാകുന്നു.
899 രൂപ മുതല്‍ 1398 രൂപ വരെയാണ് കുട്ടിപ്പാവകളുടെ വില. ഇന്ത്യയിലെല്ലായിടത്തും ഡെലിവറിയും ഉണ്ട്.
ഫ്രിഡ്ജ് മാഗ്നെറ്റുകള്‍, ഫ്രെയിംഡ് പോട്രേറ്റുകള്‍, കോര്‍പ്പറേറ്റ് ഗിഫ്റ്റുകള്‍ തുടങ്ങി തങ്ങളുടെ ഉത്പന്ന ശ്രേണി വിപുലീകരിക്കാനും ഇവര്‍ക്ക് സാധിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories