രാജ്യത്ത് പതിനാലിടങ്ങളില്‍ എക്സ്പീരിയന്‍സ് സെന്ററുകള്‍ തുറന്ന് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല. നേരിട്ട് ജനങ്ങളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലായാണ് കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്. ഇതോടെ രാജ്യത്താകെ ഇത്തരം 50 കേന്ദ്രങ്ങളാണ് ഒല തുറന്നു കഴിഞ്ഞത്. ഈ വര്‍ഷം അവസാനത്തോടെ ഇത് 200 ആയി ഉയര്‍ത്താനാണ് പദ്ധതി.
ഇലക്ട്രിക് വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് വാഹനം ഓടിച്ച് നോക്കാനും ഇവിടെ സൗകര്യം ഒരുക്കുന്നുണ്ട്. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഒല വക്താക്കള്‍ അറിയിച്ചു.