ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യ സ്വകാര്യ റോക്കറ്റ് ആകാശം തൊട്ടതിന് തൊട്ടുപിന്നാലെ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും യാഥാര്‍ഥ്യമായിരിക്കുന്നു.
ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ ഗവേഷണ സ്റ്റാര്‍ട്ടപ്പായ അഗ്‌നികുല്‍ കോസ്‌മോസാണ് വിക്ഷേപണകേന്ദ്രം സ്ഥാപിച്ചത്. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലാരംഭിച്ചിരിക്കുന്ന വിക്ഷേപണ കേന്ദ്രം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്തു.
ബഹിരാകാശ സാങ്കേതികവിദ്യ ജനങ്ങളിലേക്കെത്തുന്നതിന്റെ പ്രതീകമാണ് പുതിയ വിക്ഷേപണത്തറയെന്ന് അഗ്‌നികുല്‍ സിഇഒ ശ്രീനാഥ് രവിചന്ദ്രന്‍ പറഞ്ഞു.
അഗ്‌നികുല്‍ നിര്‍മ്മിച്ച അഗ്‌നിബാണ്‍ റോക്കറ്റിന്റെ വിക്ഷേപണം അടുത്ത വര്‍ഷം നടക്കും. 100 കിലോഗ്രാമില്‍ താഴെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളെ 700 കിലോമീറ്റര്‍ വരെ ഉയരമുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കാന്‍ അഗ്‌നിബാണിന് കഴിയും.
ഐഎസ്ആര്‍ഒ, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) എന്നിവയുമായി സഹകരിച്ച് നിര്‍മ്മിച്ച വിക്ഷേപണ കേന്ദ്രത്തില്‍ അഗ്‌നികുലിന് ഒരു ലോഞ്ച് പാഡും കണ്‍ട്രോള്‍ സിസ്റ്റവുമുണ്ട്. വിക്ഷേപണത്തറയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള കണ്‍ട്രോള്‍ സെന്ററിന് ഐഎസ്ആര്‍ഒയുടെ കണ്‍ട്രോള്‍ യൂണിറ്റുമായി വിവരങ്ങള്‍ കൈമാറാനും കഴിയും.