വാട്‌സാപ്പില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്ന വാദം നിഷേധിച്ച് കമ്പനി. വിവരം ചോര്‍ന്നതിന് യാതൊരു തെളിവുമില്ലെന്നും വാട്‌സാപ്പ് വക്താവ് തിങ്കളാഴ്ച പറഞ്ഞു.
ഹാക്കര്‍മാര്‍ വാട്‌സാപ്പില്‍ നിന്ന് 500 മില്യണിലധികം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്നും ഇവ വില്‍പനയ്ക്കു വച്ചിരിക്കുകയാണെന്നുമുള്ള തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതാണ് വസ്തുതാ വിരുദ്ധമെന്ന് വാട്‌സാപ്പ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.