ട്വിറ്ററിനെ ആപ്പ് സ്റ്റോറില്‍ നിന്ന് പുറത്താക്കുമെന്ന് ആപ്പിള്‍ കമ്പനി ഭീഷണിപ്പെടുത്തിയതായി ഇലോണ്‍ മസ്ക്. കൃത്യമായ കാരണം വെളിപ്പെടുത്താതെയാണ് ആപ്പിളിന്റെ ഈ നീക്കമെന്നും മസ്ക് കുറ്റപ്പെടുത്തുന്നു. ആപ്പിളിന്റെ തീരുമാനം ട്വിറ്ററിനെ വളരെയധികം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇതിനകം ട്വിറ്ററിന് പരസ്യം നല്‍കുന്നതും അവസാനിപ്പിച്ചിരുന്നു.
ആപ്പിള്‍ ട്വിറ്ററിനെ ആപ്പ് സ്റ്റോറില്‍ നിന്ന് പുറത്താക്കാനൊരുങ്ങുകയാണെന്നും കാരണമറിയിക്കാതെയാണ് ഈ നീക്കമെന്നും മസ്ക് ട്വീറ്റ് ചെയ്തു. അമേരിക്കയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകുന്നതിനോട് ആപ്പിളിന് വിരോധമാണോയെന്നും മസ്ക് ട്വീറ്റ് ചെയ്തു.
ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ വഴി വാങ്ങുന്ന എന്തിനും 30 ശതമാനം രഹസ്യ നികുതി അവര്‍ ഈടുക്കന്നത് നിങ്ങള്‍ക്കറിയാമോ എന്നും മസ്ക് ജനങ്ങളോട് ചോദിച്ചു. ആപ്പിളിന്റെ ഏകാഥിപത്യത്തേ കുറിച്ച് ഫോര്‍ട്ട്നൈറ്റ് ചെയ്ത ഒരു വീഡിയോയും മസ്ക് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.