ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ ഡിസംബര്‍ ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കി ഇടുക്കി ജില്ലാ കളക്ടര്‍.ജനുവരി 31 വരെയാണ് അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നത്. ക്രിസ്തുമസ് പുതുവത്സര സീസണ് മുന്നോടിയായി കൂടുതല്‍ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് നടപടി. മുതര്‍ന്നവര്‍ക്ക് 40 രൂപയും 5-10നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. 600 രൂപ നല്‍കിയാല്‍ ബഗ്ഗി കാറില്‍ യാത്രചെയ്യാം.