കേന്ദ്ര സര്‍ക്കാരിന്റെ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടിന്റെ (കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത നിധി) ആദ്യഗഡു സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാറിന്റെ പക്കല്‍ നിന്നും ഡീന്‍ കുര്യാക്കോസ് എംപി, വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഇടുക്കി ജില്ലയിലെ പെരുവന്താനം, ഏലപ്പാറ പഞ്ചായത്തുകളില്‍ ആംബുലന്‍സുകള്‍ വാങ്ങുന്നതിനാണ് കോര്‍പ്പറേഷന്‍ 33.26 ലക്ഷം രൂപ തങ്ങളുടെ സി. എസ്.ആര്‍. ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നത്.
സാമൂഹിക പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ സി.എസ്ആര്‍. ഫണ്ട് വിനിയോഗിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കായി ഒരു കോടി ഇരുപത് ലക്ഷവും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 90 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇടുക്കി ജില്ലാ ആശുപത്രിക്കായി സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ 7 ലക്ഷം രൂപ ചെലവഴിക്കുകയുണ്ടായി.
കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, റീജ്യണല്‍ മാനേജര്‍ മനീഷ് ബി.ആര്‍, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.