ചൈനീസ് ശതകോടീശ്വരനും ഇകൊമേഴ്‌സ് ഭീമന്‍ ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ ആറു മാസമായി ജപ്പാനിലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിന്റെ ഏകാധിപത്യത്തെയും കടുത്ത നിയന്ത്രണങ്ങളെയും വിമര്‍ശിച്ചതിന് പിന്നാലെ കുറച്ച് കാലമായി ജാക്ക് മാ പൊതു വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇദ്ദേഹത്തെ ചൈനീസ് സര്‍ക്കാര്‍ കൊന്നുകളഞ്ഞെന്നും ഇദ്ദേഹം വീട്ടുതടങ്കലിലാണെന്നുമൊക്കെയുള്ള പല അഭ്യൂഹങ്ങളും പരന്നിരുന്നു.
നിയമലംഘനം നടത്തിയെന്ന് കാട്ടി ആലിബാബ അടക്കമുള്ള ജാക്ക്മായുടെ കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ചൈനയില്‍ വ്യവസായികള്‍ കൂടുതല്‍ ശക്തരാകുന്നത് തടയുന്നതിന്റെ ഭാഗമായാണ് ജാക്ക് മാ അടക്കമുള്ളവരെ ഷീജിന്‍പിങ് സര്‍ക്കാര്‍ ദ്രോഹിച്ചിരുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം, തന്റെ ബിസിനസ് ഇ കൊമേഴ്‌സിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ജാക്ക് മാ ജപ്പാനിലേക്ക് കുടിയേറിയതെന്നും സംസാരമുണ്ട്. ജപ്പാനില്‍ കൂടുതല്‍ സമയവും ചിത്രരചനയിലും മറ്റും സമയം ചെലവഴിക്കുകയാണ് ഈ വ്യവസായ പ്രമുഖനെന്നും വിവരമുണ്ട്. എന്തായാലും ഇദ്ദേഹത്തിന്റെ ജപ്പാനിലെ താമസത്തെക്കുറിച്ച് സ്ഥിരീകരിക്കാന്‍ ജാക്ക്മാ ഫൗണ്ടേഷനോ ആലിബാബ കമ്പനിയോ ഇതുവരെ തയാറായിട്ടില്ല.