വിക്രം കിര്‍ലോസ്‌കര്‍: ടൊയോട്ടയുടെ ഇന്ത്യന്‍ മുഖം

Related Stories

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയെ ഇന്ത്യയിലെത്തിച്ചതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമെന്നാണ് വ്യവസായ പ്രമുഖന്‍ വിക്രം കിര്‍ലോസ്‌കര്‍ അറിയപ്പെട്ടിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ അകാല വിയോഗം വ്യവസായ ലോകത്തിന് ഒന്നടങ്കം തീരാനഷ്ടമാണ്.
പ്രമുഖ വ്യവസായ കുടുംബത്തിലെ നാലാം തലമുറക്കാരനായിരുന്നു വിക്രം കിര്‍ലോസ്‌കര്‍. എംഐടിയില്‍ നിന്നും എഞ്ചിനീയറിങ് ബിരുദം നേടി ബിസിനസില്‍ ശോഭിച്ചു. കിര്‍ലോസ്‌കറിനെ വളര്‍ത്തുന്നതില്‍ എംഐടിയില്‍ നിന്നുള്ള പാഠങ്ങള്‍ തന്നെ എന്നും സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.
സമ്പന്ന കുടുംബത്തിലായിരുന്നു ജനനമെങ്കിലും ഹൈസ്‌കൂള്‍ കാലം മുതല്‍ അദ്ദേഹം സ്വപ്രയത്‌നത്തിലൂടെയാണ് ജീവതം മുന്നോട്ട് നയിച്ചത്. എഞ്ചിനീയറിങ്ങിലും മാനുഫാക്ചറിങ്ങിലും എന്നും ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യം ടെക്‌സ്റ്റൈല്‍സ് രംഗത്താണ് കിര്‍ലോസ്‌കര്‍ ടൊയോട്ടയുമായി സഹകരിച്ചു തുടങ്ങിയത്. 1997 മുതല്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എന്ന സംയുക്ത സംരംഭത്തിലേക്ക് ഈ പങ്കാളിത്തം വളര്‍ന്നു. പിന്നീട് ടൊയോട്ടയുടെ തന്നെ അനുബന്ധ കമ്പനിയായ ഡെന്‍സോയുമായും സഹകരണം. പരസ്പര ബഹുമാനമാണ് ഇത്രയും കാലത്തോളം ടൊയോട്ടയെ തങ്ങള്‍ക്കൊപ്പം ചേര്‍ത്തു നിര്‍ത്തിയതെന്ന് വിക്രം കിര്‍ലോസ്‌കര്‍ വിശ്വസിച്ചു.
വ്യക്തിജീവിതവും വ്യവസായവും ഒരുമിച്ച് മുന്നോട്ട് നയിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചു. കുടുംബത്തിനും യാത്രകള്‍ക്കും ഗോള്‍ഫ് കളിക്കുമെല്ലാം തുല്യപ്രാധാന്യം നല്‍കി. സുവര്‍ണ കര്‍ണാടക പുരസ്‌കാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ടൊയോട്ട ഹൈക്രോസ് ലോഞ്ചിങ് ചടങ്ങിലാണ് അവസാനമായി പൊതുവേദിയിലെത്തിയത്.
വിക്രം കിര്‍ലോസ്‌കറിന്റെ അന്ത്യത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗമായ മകള്‍ മാനസിക്കു തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. കിര്‍ലോസ്‌കര്‍ സിസ്റ്റംസ് സിഎഫ്ഒ കൂടിയായ മാനസി അച്ഛന്റെ ബിസിനസ് പിന്‍ഗാമിയാകുമോ എന്നതില്‍ വ്യക്തത വരേണ്ടിയിരിക്കുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories