ആപ്പിള്‍ ആസ്ഥാനത്തെത്തി സിഇഒ ടിം കൂക്കുമായി കൂടിക്കാഴ്ച നടത്തി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ഇരു ടെക്ക് ഭീമന്മാരും തമ്മില്‍ ഉടലെടുത്ത കലഹങ്ങള്‍ക്ക് ഇതോടെ അറുതി വന്നേക്കും. ആപ്പിള്‍ പാര്‍ക്കിലെ കുളക്കരയില്‍ നില്‍ക്കുന്ന ടിം കൂക്കിന്റെയും മസ്‌കിന്റെയും പ്രതിച്ഛായ ജലാശയത്തില്‍ പതിഞ്ഞപ്പോഴുള്ള വീഡിയോയും മസ്‌ക് ട്വിറ്ററില്‍ പങ്കുവച്ചു.
ആപ്പിളുമായുള്ള തെറ്റിദ്ധാരണകള്‍ അകന്നുവെന്നും ഇരവരും തമ്മില്‍ മികച്ച സംഭാഷണത്തിലേര്‍പ്പെട്ടുവെന്നും പിന്നീട് മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ആപ്പ് സ്റ്റോറില്‍ നിന്ന് ട്വിറ്ററിനെ നീക്കുന്നതു സംബന്ധിച്ച് ഉടലെടുത്ത തെറ്റിദ്ധാരണകള്‍ ദൂരീകരിച്ചുവെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. ആപ്പിള്‍ അങ്ങനൊരു നീക്കം പദ്ധതിയിട്ടിരുന്നതേ ഇല്ലെന്ന് സിഇഒ ടിം കൂക്ക് അറിയിച്ചതായും മസ്‌ക് വ്യക്തമാക്കി.
അതേസമയം, മസ്‌ക് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആപ്പിള്‍ ട്വിറ്ററിനെ ബാന്‍ ചെയ്യാനൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടത്. പിന്നാലെ ആപ്പിളിനെ വിമര്‍ശിച്ച് നിരവധി ട്വീറ്റുകളും മസ്‌ക് പങ്കുവച്ചിരുന്നു. ഇതോടെ ആപ്പിളിനെതിരായ മസ്‌കിന്റെ പ്രവര്‍ത്തികളെല്ലാം അര്‍ഥശൂന്യമായെന്നു വേണം കരുതാന്‍