ഡിജിറ്റല്‍ രൂപ ഇന്ന് മുതല്‍ സാധാരണക്കാരിലേക്കും

Related Stories

ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ രൂപ ഇന്നുമുതല്‍ റീറ്റെയ്ല്‍ ഉപഭോക്താക്കളിലേക്ക്. നവംബര്‍ ഒന്നിന് മൊത്തവിപണിയില്‍ (ഹോള്‍സെയില്‍ മാര്‍ക്കറ്റ്) ഉപയോക്താക്കള്‍ക്കായി ഇത് അവതരിപ്പിച്ചിരുന്നുവെങ്കിലും ഇന്നു മുതലാകും റീറ്റെയ്ല്‍ വിനിമയത്തിനുള്ള ഡിജിറ്റല്‍ രൂപ ലഭ്യമാക്കുക. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപ എത്തുക. രാജ്യത്തെ തെരെഞ്ഞെടുത്ത ബാങ്കുകള്‍ വഴിയാകും ഇത് വിതരണം ചെയ്യുക. ആദ്യ ഘട്ടത്തില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ മാത്രമേ ഡിജിറ്റല്‍ രൂപ ലഭ്യമാവുകയുള്ളു.
രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുക. രണ്ടാം ഘട്ടത്തില്‍ അഹമ്മദാബാദ്, ഗാംഗ്‌ടോക്, ഗ്വാാഹട്ടി, ഹൈദരാബാദ്, കൊച്ചി, ഇന്‍ഡോര്‍, ലഖ്‌നൗ, പാട്‌ന, ഷിംല എന്നിവിടങ്ങളിലും ലഭ്യമാകും.
പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നത് എന്ന് റീറ്റെയ്ല്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) വ്യക്തമാക്കി.
നിലവില്‍ കറന്‍സിയും നാണയങ്ങളും വിനിമയം നടത്തുന്ന അതേ മൂല്യത്തില്‍ തന്നെയാകും ഡിജിറ്റല്‍ രൂപ എത്തുക. ബാങ്ക് നല്‍കുന്ന ഡിജിറ്റല്‍ വാലറ്റ് വഴിയാണ് ഡിജിറ്റല്‍ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികള്‍ തമ്മിലും, വ്യക്തിയും കടയുടമയും തമ്മിലും പണമിടപാട് നടത്താന്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കാം. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപ ഇടപാട് നടത്താം. ഡിജിറ്റല്‍ രൂപ നിക്ഷേപം നടത്താനും മറ്റും ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ വാലറ്റില്‍ കിടക്കുന്ന കറന്‍സിക്ക് പലിശ ലഭിക്കില്ല.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന ഡിജിറ്റല്‍ രൂപ നാല് ബാങ്കുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്‌സി. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോടാക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയില്‍ പങ്കാളികളാകും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories