സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്.
ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4925 രൂപയും പവന് 39400 രൂപയുമായി.
വ്യാഴാഴ്ചയും സ്വര്‍ണ വില പവന് 160 രൂപയോളം കൂടിയിരുന്നു. പവന് 39000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
വെള്ളിയാഴ്ച വെള്ളിയുടെ വിലയും കൂടി. വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി 70 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.