ഇടുക്കിയിൽ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

Related Stories

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസംപദ യോജന പദ്ധതി പ്രകാരം ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് ചെലവ്് 3 ലക്ഷം രൂപ), ആര്‍.എ.എസ്. മത്സ്യകൃഷി(യൂണിറ്റ് ചെലവ് 7.5 ലക്ഷം), ബയോഫ്ളോക്ക് യൂണിറ്റ് (യൂണിറ്റ് ചെലവ് 7.5 ലക്ഷം), മത്സ്യസേവന കേന്ദ്രം (യൂണിറ്റ് ചെലവ് 25 ലക്ഷം) എന്നിവക്കാണ് അപേക്ഷ ക്ഷണിച്ചത്.
പിന്നാമ്പുറ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റിന് എസ്.ടി. വിഭാഗക്കാര്‍ക്ക് മാത്രവും മറ്റ് യൂണിറ്റുകളിലേക്ക് എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. ജനറല്‍ വിഭാഗങ്ങള്‍ക്ക് യൂണിറ്റ് ചെലവിന്റെ 40 ശതമാനം, എസ്.സി./എസ്.ടി/വനിതാ വിഭാഗങ്ങള്‍ക്ക് 60 ശതമാനം എന്ന നിരക്കില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് ധനസഹായം ലഭിക്കും. മത്സ്യസേവന കേന്ദ്രം തുടങ്ങാന്‍ ഫിഷറീസ് സയന്‍സില്‍ ബിരുദമുള്ളവരാണ് അപേക്ഷിക്കേണ്ടത്. പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തില്‍ ഡിസംബര്‍ 9 ന് വെകൂന്നേരം 4 മണിക്ക് മുമ്പ് ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233226.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories