വ്യവസായ നയം അന്തിമമാക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായി മന്ത്രി പി.രാജീവ് വ്യോമയാന-പ്രതിരോധ മേഖലയിലെ സ്റ്റേക് ഹോള്‍ഡേഴ്‌സുമായി തിരുവനന്തപുരത്ത് വച്ച് ആശയവിനിമയം നടത്തി.
ഈ മേഖലയിലെ സാധ്യതകളെക്കുറിച്ചും നിലവില്‍ നിക്ഷേപകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവതരിപ്പിക്കപ്പെട്ടു. സ്‌പേസ് പാര്‍ക്കും സ്‌പേസ് ക്ലസ്റ്ററും ആരംഭിക്കുന്നതിലൂടെ വ്യോമയാന-പ്രതിരോധ മേഖലയില്‍ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്ന് അഭിപ്രായം ഉയര്‍ന്നു വന്നു. ഇതിനോട് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന്് മന്ത്രി പി. രാീജവ് വ്യക്തമാക്കി. മേഖലയില്‍ ഇപ്പോഴുള്ള സംരംഭങ്ങളുടെ സ്‌കേലിങ്ങ് അപ്പ് സംബന്ധിച്ചും ഡിഫന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പ്രത്യേകമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ പരിശോധിക്കുമെന്നും വന്‍കിട വ്യോമയാന-പ്രതിരോധ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പ് വരുത്തുന്നതായിരിക്കും പുതിയ വ്യവസായ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
കരട് വ്യവസായ നയത്തില്‍ തന്നെ എയ്‌റോസ്‌പേസ് ഉല്‍പ്പന്നങ്ങളുടെ ഉല്പാദന, സേവന ഹബ്ബായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി ബഹിരാകാശ സാങ്കേതിക വിദ്യയില്‍ സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കാന്‍ കേരളം ശ്രമിക്കും. സംസ്ഥാനത്തിന്റെ അഭിമാനമായി മാറാന്‍ പോകുന്ന സ്ഥാപനങ്ങളിലൊന്നായിരിക്കും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള ബഹിരാകാശ പാര്‍ക്ക്. ഇതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചക്കായി കേരള സ്‌പേസ് പ്രൊജക്റ്റിന്റെ ഭാഗമായി വ്യവസായ പാര്‍ക്ക് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. കരട് വ്യവസായ നയത്തിന് കൂടുതല്‍ ബലം നല്‍കുന്ന വിധത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള നിരവധി അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ മേഖലയിലേക്ക് വന്‍കിട വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ കേരളത്തിന് കഴിയുന്ന പുതിയ വ്യവസായ നയം രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.