കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയിന്റ് കട്ടപ്പനയിലും പ്രവര്‍ത്തനം തുടങ്ങി. കാഞ്ചിയാര്‍ സെക്ഷന്‍ പരിധിയില്‍ കട്ടപ്പന ഇരുപതേക്കര്‍ പാലത്തിന് സമീപം ഇവി2, 3 ചാര്‍ജിങ് പോയിന്റുകള്‍ ഇന്നലെ മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. വൈദ്യുതി പോസ്റ്റിലാണ് ചാര്‍ജര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്.
ചാര്‍ജ് ചെയ്യുവാനായി ചാര്‍ജ് MOD ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം രജിസ്റ്റര്‍ ചെയ്ത് പ്രൊഫൈലില്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. തുടര്‍ന്ന് ഏതെങ്കിലുമൊരു പ്ലാന്‍ റീച്ചാര്‍ജ് ചെയ്ത് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ചാര്‍ജ് ചെയ്യാവുന്നതാണ്. സ്റ്റോപ് ചാര്‍ജിങ് ക്ലിക്ക് ചെയ്ത ശേഷം മാത്രമേ പ്ലഗ് വിച്ഛേദിക്കാവൂ.
ചാര്‍ജിങ് സംബന്ധിച്ച സംശയങ്ങള്‍ക്ക് 01206850723 എന്ന നമ്പറില്‍ ബന്ധപ്പെടുക.