പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയും ഉപഭോക്താക്കള്‍ക്കായി വാട്സ്ആപ്പ് സേവനം ആരംഭിച്ചു.
എല്‍ഐസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന പോളിസി ഉടമകള്‍ക്ക് ഇനി എല്‍ഐസിയുടെ വാട്സ്ആപ്പ് സേവനം പ്രയോജനപ്പെടുത്താം.
പ്രീമിയം അടയ്ക്കേണ്ട തീയതി, ബോണസ് വിവരം, പോളിസി സ്റ്റാറ്റസ്, വായ്പ യോഗ്യത ക്വട്ടേഷന്‍, വായ്പാ തിരിച്ചടവ് ക്വട്ടേഷന്‍, വായ്പാ പലിശ അടയ്ക്കേണ്ട തീയതി, പ്രീമിയം പെയ്ഡ് സര്‍ട്ടിഫിക്കറ്റ്, യൂലിപ്പ് സ്റ്റേറ്റ്മെന്റ്, എല്‍ഐസി സര്‍വീസ് ലിങ്ക്സ്, തുടങ്ങി പത്തുസേവനങ്ങളാണ് വാട്സ്ആപ്പ് വഴി നല്‍കുക.