കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നവംബറിലെ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതിന്റെ കാരണം ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനമന്ത്രി കെ.എന്‍ വേണുഗോപാല്‍ ജിഎസ്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നലന്കി. 2021 നവംബറില്‍ 2129 കോടിയായിരുന്നു ജിഎസ്ടി വരുമാനം. 2022 നവംബറില്‍ ഇത് 2094 കോടിയായി കുറഞ്ഞു. നവംബറിന് മുന്‍പ് എല്ലാ മാസവും ജിഎസ്ടി വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
അതേസമയം, രാജ്യത്തിന്റെ ആകെ ജിഎസ്ടി വരുമാനം 11 ശതമാനത്തോളം വര്‍ധിക്കുകയും ചെയ്തിരുന്നു.