ദക്ഷിണ കൊറിയന്‍ കമ്പനി സാംസങ് ഇലക്ട്രോണിക്സിന്റെ മൊബൈല്‍ ബിസിനസിന്റെ തലപ്പത്ത് ആദ്യമായി ഒരു വനിത. വനിതാ എക്സിക്യൂട്ടീവ് ആയിരുന്ന ലീ യംഗ്-ഹീയെയാണ് കമ്പനിയുടെ ആഗോള മൊബൈല്‍ ബിസിനസ് പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. സാംസങ് ഇലക്ട്രോണിക്സിലെ ആദ്യ വനിതാ പ്രസിഡന്റാണ് ലീ യംഗ്-ഹീ. ആഗോളതലത്തില്‍ സാംസങ്ങിന്റെ മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന വിഭാഗമായ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സെന്റര്‍ ഫോര്‍ സാംസങ് ഡിവൈസ് എക്സ്പീരിയന്‍സിന്റെ തലപ്പത്താണ് ലീ യംഗ്-ഹീ എത്തുന്നത്. നിലവില്‍ സാംസങ് ഗ്രൂപ്പില്‍ ഏഴ് പ്രസിഡന്റുമാരാണ് ഉള്ളത്. ഇതില്‍ ഒരാളാണ് ലീ യംഗ്-ഹീ.
സ്ഥാപക കുടുംബത്തിന്റെ പുറത്തുനിന്നാണ് ലീ യംഗ്- ഹീ ഉയര്‍ന്ന പദവിയില്‍ എത്തിയത്. 2007ല്‍ കമ്പനിയില്‍ ചേര്‍ന്ന ലീ യംഗ് ഹീക്ക് 2012ല്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു.