സംസ്ഥാനത്തെ റേഷന്‍കടകള്‍ വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. റേഷന്‍ സാധനങ്ങള്‍ക്കൊപ്പം നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന തരത്തിലേക്ക് റേഷന്‍ കടകളെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളുടെ പേര് കെ.സ്റ്റോര്‍ എന്നാക്കി മാറ്റാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.