ഇലോണ്‍ മസ്ക് ട്വിറ്റര്‍ കമ്പനി ഏറ്റെടുത്തതിന് പിന്നാലെ പരസ്യം നല്‍കുന്നത് നിര്‍ത്തിയ ആപ്പിളും ആമസോണും തീരുമാനം മാറ്റി. വീണ്ടും പരസ്യങ്ങള്‍ നല്കി തുടങ്ങിയ ആപ്പിളുനും ആമസോണിനും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക് നന്ദി അറിയിച്ചു.
കൂടാതെ, ട്വിറ്റര്‍ പരസ്യങ്ങള്‍ക്കായി 100 മില്യണ്‍ ഡോളര്‍ മുടക്കാനും ആമസോണ്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
ആപ്പിള്‍ സിഇഒ ടിം കൂക്കുമായി മസ്ക് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ആപ്പിളില്‍ നിന്നും അനുകൂല സമീപനം ഉണ്ടായിരിക്കുന്നതും.