ഇന്ത്യന്‍ ഡിജിറ്റല്‍ രംഗത്തിനായി സഹകരണത്തിലേര്‍പ്പെട്ട് എയര്‍ടെല്ലും മെറ്റയും. എസ്ടിസി എന്ന കമ്പനിയുടെ കൂടി സഹകരണത്തോടെ 2 ആഫ്രിക്ക എന്ന സബ്സീ കേബിള്‍ സംവിധാനം ഇന്ത്യയിലെത്തിക്കാനാണ് ഇരു കമ്പനികളുടെയും ശ്രമം. ഏറ്റവും നീളം കൂടിയതും വേഗമേറിയതുമായ സബ്സീ കേബിള്‍ സംവിധാനം മികച്ച ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്കുന്നു.
ഇന്ത്യയില്‍ ഹൈസ്പീഡ് ഡാറ്റയ്ക്ക് ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തങ്ങളുടെ പുതിയ ചുവടുവയ്പ്പെന്ന് ഭാരതി എയര്‍ടെല്‍ ഗ്ലോബല്‍ ബിസിനസ് സിഇഒ വാണി വെങ്കടേഷ് അറിയിച്ചു.