സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി വീണ്ടും ദുബായ്. 2022ല്‍ 29.4 ബില്യണ്‍ ഡോളറാണ് രാജ്യാന്താര വിനോദ സഞ്ചാരികള്‍ ദുബായിയില്‍ ചെലവിട്ടത്. വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണിക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ദോഹ, ലണ്ടന്‍ എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളത്. അടുത്ത ഒരു ദശാബ്ദത്തില്‍ 126 ദശലക്ഷം തൊഴിലവസരങ്ങളാകും വിനോദ സഞ്ചാര മേഖലയില്‍ ലോകമെങ്ങും സൃഷ്ടിക്കപ്പെടുക എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.