നവംബറില്‍ 50 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കി ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല.
പ്രീമിയം- സ്കൂട്ടര്‍ വിഭാഗത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒലയുടെ മുന്നേറ്റം.
നവംബറില്‍ 20,000- ലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് ഒല വിറ്റഴിച്ചത്. ഇതോടെ, പ്രീമിയം സ്കൂട്ടര്‍ വിഭാഗത്തില്‍ ഇ- സ്കൂട്ടറുകളുടെ വിഹിതം 36 ശതമാനത്തില്‍ നിന്നും 92 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2025 ഓടെ ഇന്ത്യയിലെ ടൂവീലര്‍ വിപണി പൂര്‍ണമായും ഇലക്ട്രിക് ആക്കുക എന്ന ലക്ഷ്യവും ഒലയ്ക്ക് ഉണ്ട്. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ക്കാണ് ഒല രൂപം നല്‍കുന്നത്.