കേരളത്തിലെ മരാധിഷ്ഠിത വ്യവസായത്തെക്കുറിച്ച് പഠിക്കാനും കേരള മാതൃകയില്‍ ഫര്‍ണിച്ചര്‍ ക്ലസ്റ്ററുകള്‍ തുടങ്ങുന്നതിനുമായി തെലങ്കാന വാണിജ്യവ്യവസായ പഠനസംഘം സംസ്ഥാനത്തെത്തി. തെലങ്കാന വ്യവസായ വകുപ്പ് അസി. ഡയറക്ടര്‍ ബി തുളസിദാസ്, കാമറെഡ്ഡി ജില്ലാ വ്യവസായ കേന്ദ്രം ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ ഓഫീസര്‍ എം മധുസൂദന റെഡ്ഡി, സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊജക്ട് മാനേജര്‍ രാമകൃഷ്ണ അയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ഫര്‍ണിച്ചര്‍ വ്യവസായ സംഘം ചെറുകിട ഫര്‍ണിച്ചര്‍ ഉല്‍പ്പാദകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് അമ്മാനപ്പാറയിലെ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യമാണ് സന്ദര്‍ശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കീമിലുള്ള ക്ലസ്റ്റര്‍ കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ തെലങ്കാനയിലും സ്ഥാപിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് വ്യക്തമാക്കിയാണ് അവര്‍ മടങ്ങിയത്. അന്താരാഷ്ട്രനിലവാരത്തിലുള്ള ഫര്‍ണിച്ചര്‍ ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതിചെയ്യാനും സാധിക്കുന്നുണ്ട്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകോത്തര നിലവാരത്തിലുള്ള ഡിസൈനുകളില്‍ ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം. മരത്തടികളുമായി വന്നാല്‍ ഫര്‍ണിച്ചര്‍ നിര്‍മിച്ച് കൊണ്ടുപോകാം. ഇത്തരം ക്ലസ്റ്റര്‍ കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍വഴി ചെറുകിട ഫര്‍ണിച്ചര്‍ വ്യവസായികളെ ഒരു കുടക്കീഴിലാക്കാനാകുമെന്നാണ് തെലങ്കാന സംഘം വിലയിരുത്തിയതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.