ജില്ലാ വ്യവസായ കേന്ദ്രവും പീരുമേട് താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് സൗജന്യ ഓണ്‍ട്രപ്രണര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം- ഇഡിപി പരിശീലന പരിപാടി നടത്തുന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജനുവരി നാലുമുതല്‍ പതിനഞ്ചു ദിവസത്തേക്ക് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുക്കാന്‍ താലൂക്ക് വ്യവസായ ഓഫീസിലോ പഞ്ചായത്ത് ഇന്റേണ്‍ മുഖേനയോ അപേക്ഷിക്കാം. ഈ മാസം 24-നകം അപേക്ഷ സമര്‍പ്പിക്കണം. പി.എം.ഇ.ജി.പി., മറ്റു പദ്ധതികള്‍ വഴി വായ്പയ്ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍: 8547548112.