അരിക്ക് പൊതുവിപണിയില്‍ വന്‍ വിലവര്‍ധനവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ഈ മാസം റേഷന്‍കാര്‍ഡ് ഉമകള്‍ക്ക് ലഭിച്ചതില്‍ 90 ശതമാനവും പച്ചരിയാണെന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു.
ഓള്‍ കേരള റീടെയില്‍ ഡീലേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ തൊടുപുഴ താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ 12-ന് രാവിലെ 12-ന് താലൂക്ക് സപ്ലൈഓഫീസിന് മുമ്പില്‍ അപ്പം ചുട്ട് പ്രതിഷേധിക്കും.
താലൂക്കിലെ കാര്‍ഡ് ഉടമകള്‍ക്കായി പച്ചരിയാണ് 90 ശതമാനവും എത്തിയിരിക്കുന്നത്. പത്താളുകള്‍ വന്നാല്‍ സെര്‍വര്‍ പണിമുടക്കും. ഇതിനെതിരേ പ്രതിഷേധിക്കാനാണ് അടിയന്തര യോഗത്തിന്റെ തീരുമാനം. താലൂക്ക് സെക്രട്ടറി എം.എല്‍.ഡൊമിനിക് അടിയന്തര യോഗം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് തോമസ് വര്‍ക്കി അധ്യക്ഷനായി. നേതാക്കളായ ലവകുമാര്‍, ടി.എം. കാസിം, ബേബി മുട്ടം, സാജു കരിമണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.