ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ ആദ്യമായി സിഇഒയെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ നിന്നാകും ആളെ തെരഞ്ഞെടുക്കുക എന്നാണ് വിവരം. സ്റ്റോക് മാര്‍ക്കറ്റിലെ നിരാശജനകമായ പ്രകടനത്തെ തുടര്‍ന്നാണ് എല്‍ഐസിയെ നവീകരിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ ചുവടുവയ്പ്പ്.
66 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ തലപ്പത്ത് ഇത്തരമൊരു നിയമനം. ഇതിനായി എഐസിയുടെ യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാണ് തീരുമാനം.
നിലവില്‍ എല്‍ഐസിക്ക് ചെയര്‍മാനാണുള്ളത്. മാര്‍ച്ചില്‍ ചെയര്‍മാന്റെ കാലാവധി അവസാനിക്കുന്നതോടെ ഈ തസ്തിക നീക്കം ചെയ്യാനാണ് പദ്ധതി. ഇതിനു ശേഷമായിരിക്കും സ്വകാര്യ മേഖലയില്‍ നേതൃപാഠവമുള്ള സിഇഒയെ എല്‍ഐസിയില്‍ നിയമിക്കുക.
ഈ നീക്കം ഓഹരിയുടമകളില്‍ പ്രതീക്ഷയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.