3ഡി അവതാര്‍ പുറത്തിറക്കാനൊരുങ്ങി വാട്സാപ്പ്. ഉപയോക്താക്കള്‍ക്ക് ഡിപിയായി തങ്ങളുടെ സ്വന്തം 3ഡി അവതാര്‍ ഉപയോഗിക്കുവാനും കസ്റ്റമൈസ്ഡ് 3ഡി അവതാറുകള്‍ സ്റ്റിക്കറുകളായി ഗ്രൂപ് ചാറ്റിലും വ്യക്തിഗത ചാറ്റിലും പങ്കുവയ്ക്കാനും ഇതുവഴി സാധിക്കും.
ഫേസ്ബുക്കിലേതു പോലെ ഉപയോക്താക്കള്‍ക്ക് തന്നെ ഹെയര്‍സ്റ്റൈലും വസ്ത്രവും മുഖവും ഒക്കെ തെരഞ്ഞെടുത്ത് സ്വന്തം അവതാര്‍ സൃഷ്ടിച്ചെടുക്കാം. 36 വ്യത്യസ്ത മുഖഭാവങ്ങളോടു കൂടിയ കസ്റ്റം സ്റ്റിക്കറുകളാകും നിങ്ങളുടെ നിര്‍ദേശപ്രകാരം വാട്സാപ്പ് വികസിപ്പിച്ചു നല്‍കുക.