കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ഡിസംബര്‍ 11രാവിലെ 10 മുതല്‍ 12 വരെ തിമിരരോഗികള്‍ക്കായി ശസ്ത്രക്രിയാ ക്യാമ്പ് നടത്തുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന രോഗികളെ കുറഞ്ഞ നിരക്കില്‍ ഫേക്കോ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയുക.
ഫേക്കോ മെഷീന്റെ സഹായത്തോടെ മുറിവോ വേദനയോ ഇല്ലാതെ കണ്ണിനുള്ളില്‍ ലെന്‍സ് വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്കാകും വിധേയമാക്കുക. ഫോണ്‍: 04868-257000, 9744009922.