ഫോബ്‌സ് പട്ടികയില്‍ മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു: വീണ്ടും തിരികെ പിടിച്ചു

Related Stories

ഫോബ്സ് മാസികയുടെ റിയല്‍ ടൈം ശതകോടീശ്വര പട്ടികയില്‍ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും എല്‍വിഎംഎച്ച് ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.
14 മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ഇലോണ്‍ മസ്‌കിന് കഴിഞ്ഞ ദിവസം അല്പനേരത്തേക്ക് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമായി. അതും രണ്ടു വട്ടം.
പ്രമുഖ ആഢംബര ഗ്രൂപ്പ് എല്‍വിഎംഎച്ച് ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ശതകോടീശ്വര പട്ടികയില്‍ മസ്‌കിനെ പിന്തള്ളി ഒന്നാമതെത്തിയത്.
മസ്‌കിനെ പിന്നിലാക്കുമ്പോള്‍ അര്‍നോള്‍ട്ടിന്റെ ആസ്തി 184.7 ബില്യണ്‍ ഡോളറും മസ്‌കിന്റേത് 184.6 ബില്യണ്‍ ഡോളറുമായിരുന്നു. എന്നാല്‍ വളരെ കുറച്ച് സമയം മാത്രമേ മസ്‌കിനെ പിന്നിലാക്കാന്‍ അര്‍നോള്‍ട്ടിനായുള്ളൂ.
അര്‍നോള്‍ട്ടിന്റെ ലൂയി വിറ്റണ്‍, ഗിവന്‍ചി, കെന്‍സോ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ എല്‍വിഎംഎച്ച് ഗ്രൂപ്പ്, ഏറ്റവും പുതിയ ആഗോള സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയിലും ശക്തമായ വരുമാനവും ലാഭ വളര്‍ച്ചയും രേഖപ്പെടുത്തി.
പലിശനിരക്കും മാന്ദ്യ ഭയവും ഉയരുകയും യുഎസ് ടെക് ഓഹരികള്‍ ഇടിയുകയും ചെയ്തതോടെ മസ്‌ക് അര്‍നോള്‍ട്ട് കുടുംബത്തെക്കാള്‍ താഴെയായി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 134.8 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 111.3 ബില്യണ്‍ ഡോളറുമായി നാലാം സ്ഥാനത്തുമാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories