ശസ്ത്രക്രിയ കിടക്കയില്‍ കിടന്ന് ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണുന്ന യുവാവിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്. ചിത്രം വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രയുടെയും ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. ട്വിറ്ററില്‍ ചിത്രം പങ്കു വച്ചുകൊണ്ട് തന്റെ ഫോളോവേഴ്‌സിനോട് ആനന്ദ് മഹീന്ദ്ര ഒരു ചോദ്യവും ചോദിച്ചു. തികച്ചും ഭ്രാന്തമായ ഈ നീക്കത്തിന് ഈ മനുഷ്യന്‍ സ്വന്തമായി ഒരു ട്രോഫിക്ക് അര്‍ഹനല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പോളണ്ടില്‍ നിന്നുള്ള ചിത്രമാണിത്. ചുറ്റും സര്‍ജന്മാര്‍ നിന്ന് ശസ്ത്രക്രിയ ചെയ്യുമ്പോഴും ടിവിയില്‍ നിന്ന് കണ്ണു പറിക്കാതെ കളികാണുകയാണ് രോഗി.
രോഗിക്ക് മാത്രമല്ല ശ്രദ്ധ അല്പം പോലും തെറ്റാതെ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍ക്കും കപ്പ് കൊടുക്കണമെന്ന് പറയുന്നവരുമുണ്ട് ഇന്റര്‍നെറ്റില്‍.