സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന പവന് 120 രൂപ ഉയര്‍ന്ന് 39920ല്‍ എത്തി. 15 രൂപയോളം ഗ്രാമിന് വര്‍ധിച്ചു. നിലവില്‍ 4990 രൂപയാണ് ഗ്രാമിന് വില.
വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 40,000 ലധികം രൂപ നല്‍കേണ്ടിവരും.
വെള്ളിയുടെ വിലയും ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് ഒരു രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം വെളളിയുടെ വില 73 രൂപയായി. അതേസമയം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.