ഉത്സവ, വിവാഹ സീസണെ തുടര്‍ന്ന് രാജ്യത്ത് നവംബര്‍ മാസം ഓട്ടോമൊബൈല്‍ റീട്ടെയ്ല്‍ വിപണിയില്‍ 26 ശതമാനത്തിലധികം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം നവംബറില്‍ 18.9 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റയിടത്ത് ഇക്കുറി 23.8 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
ഗ്രാമീണ മേഖലകളിലും ആവശ്യക്കാര്‍ ഏറി വരുന്നതാണ് ഓട്ടോമൊബൈല്‍ വിപണിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് അടുപ്പിച്ചതെന്ന് എഫ്എഡിഎ അധികൃതര്‍ വ്യക്തമാക്കി.