കൊച്ചിയില്‍ കാന്‍സര്‍ ടെക്നോളജി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കുസാറ്റും കര്‍ക്കിനോസ് ഹെല്‍ത്ത് കെയറും ധാരണാപത്രം ഒപ്പുവച്ചു.
ഫലപ്രദമായ രോഗനിര്‍ണയം നടത്താന്‍ സഹായിക്കുന്ന ഒരു ആര്‍ & ഡി പ്ലാറ്റ്ഫോം സ്ഥാപിക്കുക, അര്‍ബുദം പടരുന്നത് ഫലപ്രദമായി തടയാനുള്ള ചികില്‍സാ രീതികള്‍ അവലംബിക്കുക, അര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനുളള നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക വിദ്യകള്‍ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. കുസാറ്റിന്‍റെ പിന്തുണയോടെ ഒരു ബയോബാങ്കിംഗ് സൗകര്യം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ഇതിനായി സ്റ്റാര്‍ട്ടുപ്പുകള്‍ക്കും സംരംഭകര്‍ക്കും ഇന്‍കുബേഷന്‍ സേവനങ്ങള്‍ നല്‍കുവാനും ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു.
മോളിക്യുലാര്‍ ബയോളജി, സെല്‍ ബയോളജി, ജീനോമിക്സ്, പ്രോട്ടിയോമിക്സ്, ഡയഗ് നോസ്റ്റിക്സ്, തെറാപ്പിറ്റിക്സ്, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, ഡാറ്റാ സയന്‍സ്, എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ്, മറ്റ് മള്‍ട്ടി ഡിസിപ്ലിനറി, ട്രാന്‍സ്ലേഷന്‍ മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികളിലും കുസാറ്റും കര്‍ക്കിനോസ് ഹെല്‍ത്ത്കെയറും സഹകരിക്കും.
കുസാറ്റ് രജിസ്ട്രാര്‍ ഡോ. വി.മീരയും കര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.വെങ്കിട്ടരമണനുമാണ് കരാറില്‍ ഒപ്പുവച്ചത്.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്,
കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍.മധുസൂദനന്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.ജി.ശങ്കരന്‍, ബയോടെക്നോളജി വിഭാഗം മേധാവി ഡോ. പാര്‍വതി എ, ബയോടെക്നോളജി പ്രൊഫസര്‍ ഡോ. സരിതാ ജി ഭട്ട്, മയോ ക്ലിനിക്കില്‍ നിന്ന് ഡോ. മനു നായര്‍, കര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ സഹസ്ഥാപകനും മെഡിക്കല്‍ ഡയറക്ടറും കേരളം ഓപറേഷന്‍സിന്‍റെ സി ഇ ഒ.യുമായ ഡോ. മോണി എബ്രാഹാം കുര്യാക്കോസ് എന്നിവരും സന്നിഹിതരായിരുന്നു.
അര്‍ബുദം നേരത്തേ നിര്‍ണ്ണയിക്കുന്നതിനും ചികില്‍സ ഉറപ്പാക്കുന്നതിനുമായി ഒരു 2020 ജൂലൈയില്‍ സ്ഥാപിതമായ, ഒരു സാങ്കേതിക പ്ലാറ്റ്ഫോമാണ് കര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍. രോഗികള്‍ക്ക് തങ്ങളുടെ പ്രദേശത്ത് തന്നെ സമഗ്ര കാന്‍സര്‍ പരിചരണം നല്‍കുകയെന്ന ലക്ഷ്യത്തോടെ, ആരോഗ്യ മേഖലയിലെ വിദഗ്ധരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് കര്‍ക്കിനോസ് ലക്ഷ്യമിടുന്നത്.