ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പറഞ്ഞു.
40,000 എംഎസ്എംഇകള്‍ ആയുഷ് മേഖലയില്‍ സജീവമാണ്. എട്ടു വര്‍ഷം മുമ്പ് 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായം ഇന്ന് 1.5 ലക്ഷം കോടി രൂപയിലെത്തി. ഹെര്‍ബല്‍ മെഡിസിന്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ നിലവിലെ ആഗോള വിപണി 120 ബില്യണ്‍ ഡോളറാണ്. പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഈ മേഖല തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു, അതിന്റെ എല്ലാ സാധ്യതകളും നാം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.