ട്വിറ്റര്‍ തുറക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഇന്ത്യന്‍ ഉപയോക്താക്കള്‍ രംഗത്ത്. വൈകീട്ട് ഏഴുമണിയോടെയാണ് ട്വിറ്ററില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. മണിക്കൂറുകളോളം ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായതായാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി അക്കൗണ്ടുകള്‍ നിലവില്‍ ഇല്ല എന്ന തരത്തില്‍ കാണിക്കുന്നതായും ചിലര്‍ ആരോപിക്കുന്നു. ടൈംലൈന്‍ റീഫ്രഷ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതിയും ഉപയോക്താക്കള്‍ ഉന്നയിക്കുന്നു.
ചിലര്‍ ആന്‍ഡ്രോയിഡ് ഹാന്‍ഡ്സെറ്റുകളില്‍ ട്വിറ്റര്‍ കിട്ടുന്നില്ലെന്നാണ് പറയുന്നത്. വൈഫൈയില്‍ കിട്ടുന്നില്ല എന്നതായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.