സാന്‍ ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്തുള്ള അധിക സാധന സാമഗ്രികളെല്ലാം വിറ്റഴിക്കാനൊരുങ്ങി പുതിയ സിഇഒ ഇലോണ്‍ മസ്‌ക്. 25 മുതല്‍ അമ്പത് ഡോളറില്‍ നിന്നാകും ലേലം തുടങ്ങുക. ട്വിറ്റര്‍ ബേഡ് സ്റ്റാച്യു, പ്രൊജക്ടര്‍, ഐമാക് സ്‌ക്രീനുകള്‍, കോഫീ മെഷീനുകള്‍, ചെയറുകള്‍, കിച്ചണ്‍വെയറുകള്‍ എന്നിവയെല്ലാം വിറ്റഴിച്ചേക്കുമെന്നാണ് വിവരം.
ചിലവു ചുരുക്കലിന്റെ ഭാഗമായാണ് മസ്‌കിന്റെ ഈ നീക്കം. ഇതിനകം കമ്പനിയിലെ ജീവനക്കാരില്‍ പകുതിയോളം പേരെ മസ്‌ക് പിരിച്ചുവിടുകയും ചെയ്തു.