ആപ്പിള്‍ അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറക്കാന്‍ തയാറെടുക്കുന്ന ഏറ്റവും പുതിയ മോഡലായ ഐഫോണ്‍-15 അള്‍ട്രയുടെ വില കമ്പനി പുറത്ത് വിട്ടു. ഐഫോണ്‍ ശ്രേണിയിലെ ഏറ്റവും ഒടുവിലിറങ്ങിയ മോഡലായ ഐഫോണ്‍ പ്രോ മാക്‌സിനേക്കാള്‍ ഏതാണ്ട് 200 യുഎസ് ഡോളര്‍ അധികമായിരിക്കും ഐഫോണ്‍ 15 അള്‍ട്രയുടെ വില.
ഏറ്റവും അടിസ്ഥാന മോഡലിന് 1299 ഡോളര്‍ അഥവാ, 108000 രൂപയാണ് വില. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 1799 ഡോളര്‍- 148000 രൂപ വില വരും.
ഫോബ്‌സാണ് വാര്‍ത്ത പുറത്ത് വിട്ടത്.
നിലവിലുള്ള എ16 പ്രോസസറിനേക്കാള്‍ പ്രബലമായ പ്രോസസറാകും ഐഫോണ്‍ അള്‍ട്രയിലുണ്ടാകുക എന്നാണ് വിവരം. പ്രീമിയം ടൈറ്റാനിയം ബോഡിയാകും നല്‍കുക. നിലവില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുവിനേക്കാള്‍ 35 മടങ്ങ് അധികം വില കൂടുതലാണിതിന്.